പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകിയ സര്‍ക്കാര്‍

Share

കേന്ദ്രമാനദണ്ഡപ്രകാരം പത്ത്ലക്ഷത്തില്‍ ചില്ല്വാനം കുടുംബങ്ങള്‍ മാത്രമാണ് ബി.പി.എല്‍. ലിസ്റ്റില്‍ വരിക. എന്നാല്‍, അശാസ്ത്രീയമായ ആ മാനദണ്ഡമല്ല പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ മുതല്‍ പരമ്പരാഗതമേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും ആശ്രയകുടുംബങ്ങളെയുമെല്ലാമുള്‍പ്പെടുത്തി മൊത്തം നാല്പത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍. ആനുകൂല്യങ്ങള്‍ നല്‍കാനാണ് നടപടിയെടുത്തത്. പ്രീമിയം മുഴുവന്‍ സര്‍ക്കാര്‍തന്നെ വഹിച്ചുകൊണ്ടാണ് ഈ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്. പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാ സൌജന്യ ഇവര്‍ക്ക് നല്‍കുന്നു. മാത്രമല്ല, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വേറെ എഴുപതിനായിരം രൂപയുടെകൂടി സൌജന്യം നല്‍കുകയാണ്. ബഹുജനാരോഗ്യരംഗത്ത് രാജ്യത്തിനാകെ മാതൃകയാണിതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്നു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അര്‍ബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചികിത്സയും സൌജന്യമാക്കി. ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിച്ചും മികച്ച അടിസ്ഥാനസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കിയും സര്‍ക്കാരാശുപത്രികളെ സുസജ്ജമാക്കാന്‍ കഴിഞ്ഞു. ആരോഗ്യവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തൃശൂരില്‍ ആരോഗ്യസര്‍വകലാശാല ആരംഭിച്ചു.

രണ്ട് രൂപ നിരക്കില്‍ റേഷനരി ലഭ്യമാക്കുന്ന പദ്ധതി വിപുലപ്പെടുത്തി. നിബന്ധനകള്‍ക്ക് വിധേയമായി ബി.പി.എല്‍ – എ.പി.എല്‍ വ്യത്യാസമില്ലാതെ നടപ്പാക്കുകയാണിപ്പോള്‍. മൊത്തം എഴുപത് ലക്ഷത്തോളം കാര്‍ഡുടമകളില്‍ അറുപത് ലക്ഷത്തോളം കുടുംബങ്ങളാണിതിന്റെ ഗുണഭോക്താക്കള്‍.

Share

Comments are closed.