വിലക്കയറ്റം തടഞ്ഞു

Share

കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി രാജ്യമെങ്ങും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. തികച്ചും ഉപഭോക്തൃസംസ്ഥാനമായിട്ടും കേരളത്തില്‍ വിലക്കയറ്റത്തിന്റെ രൂക്ഷത കുറക്കാന്‍ കഴിഞ്ഞു. രാജ്യത്തെ മറ്റേത് സംസ്ഥാനത്തേയും അപേക്ഷിച്ച് വിലക്കയറ്റത്തിന്റെ തോത് കുറവാണ് കേരളത്തില്‍. പൊതുവിതരണം ശക്തിപ്പെടുത്തിക്കൊണ്ട്, ഉദാരമായ സബ്സിഡി നല്‍കി വിപണി ഇടപെടല്‍ വിപുലപ്പെടുത്തിക്കൊണ്ടാണ് വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. വിലക്കയറ്റം തടയാന്‍ സപ്ളൈകോവും കണ്‍സ്യൂമര്‍ഫെഡും അഭിനന്ദനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. രണ്ട് രൂപ നിരക്കില്‍ റേഷനരി, റേഷന്‍ കടകള്‍ വഴി മറ്റ് 13 നിത്യോപയോഗ സാധനങ്ങള്‍കൂടി ന്യായവിലയ്ക്ക് എന്നിങ്ങനെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കിവരുന്നു. മാവേലി സ്റ്റോറുകള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കാന്‍ നടപടിയെടുത്തു. സപ്ളൈകോവിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നഗരങ്ങളില്‍ ആരംഭിച്ചു. അതേസമയം, കുത്തനെ വെട്ടിക്കുറച്ച എ.പി.എല്‍. റേഷനരിവിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. സബ്സിഡികള്‍ നല്‍കിയും പൊതുവിതരണശൃംഖല ശക്തിപ്പെടുത്തിയും വിലക്കയറ്റം തടയാന്‍ സംസ്ഥാന ഗവണ്‍മെന്റ് പരിശ്രമിക്കുമ്പോള്‍ നേരെമറിച്ചുള്ള സമീപനമാണ് കേന്ദ്രത്തിന്റേത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.

Share

Comments are closed.