സാമൂഹ്യക്ഷേമരംഗത്ത് മുന്നേറ്റം

Share

സാമൂഹ്യക്ഷേമരംഗത്ത് രാജ്യത്തിനാകെ മാതൃകയാകുന്ന നപടികളാണ് സ്വീകരിച്ചത്. പട്ടിണി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് സാധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് രണ്ടായിരം രൂപവരെ പ്രതിമാസ പെന്‍ഷനും സൌജന്യ റേഷനും സൌജന്യ ചികിത്സാസംവിധാനവും ഏര്‍പ്പെടുത്തി. എണ്ണായിരത്തോളം പുതിയ അംഗന്‍വാടികള്‍ ആരംഭിക്കുകയും ആ മേഖലയില്‍ മാത്രം പതിനാറായിരത്തോളംപേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കുകയും ചെയ്തു. അശരണര്‍ക്ക് ചികിത്സാസഹായമെത്തിക്കുന്നതിലും ദുരന്തങ്ങള്‍ക്കിരയാവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിലും മുമ്പെന്നത്തേക്കാളും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞു. 125 കോടി രൂപയോളം ഈ ആവശ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭ്യമാക്കി.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവെച്ച പണം ഏറെക്കുറെ പൂര്‍ണമായും ചെലവഴിക്കാന്‍ കഴിഞ്ഞു. മുമ്പ് 64, 65 ശതമാനമായിരുന്നു ഈ വിഭാഗത്തിലെ പദ്ധതിച്ചെലവെങ്കില്‍ ഇപ്പോള്‍ 93 ശതമാനത്തിലെത്തക്കാന്‍ കഴിഞ്ഞു. കോളനികളില്‍ പട്ടിണി പൂര്‍ണമായി ഇല്ലാതാക്കി. വീടും അടിസ്ഥാന സൌകര്യങ്ങളും ലഭ്യാക്കി. ചികിത്സാ ചിലവ് പൂര്‍ണമായും സൌജന്യമാക്കി. വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചു.

Share

Comments are closed.