സ്മാര്‍ട്സിറ്റി പദ്ധതി

Share

സ്മാര്‍ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു എന്നു കാണുമ്പോള്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാവുന്നത് സ്വാഭാവികമാണ്. അതിന്റെ കാരണങ്ങളും വ്യക്തമാണ്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നു സ്മാര്‍ട്സിറ്റി പദ്ധതിക്കുവേണ്ടി ദുബായ് കമ്പനിയുമായി കരാറുണ്ടാക്കിയത്. അന്ന് ആ കരാറിലെ പല വ്യവസ്ഥകളെയും ഞാന്‍ പരസ്യമായി എതിര്‍ത്തിരുന്നു. അന്ന് ഞങ്ങള്‍ ഉന്നയിച്ച എല്ലാ വ്യവസ്ഥകളും പരിഗണിച്ചാണ് ഈ സര്‍ക്കാര്‍ കരാര്‍ പുതുക്കിയത്.
സംസ്ഥാന ത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കണം എന്നതായിരുന്നു ഈ സര്‍ക്കാരിന്റെ താല്‍പ്പര്യം. 12 ശതമാനം ഭൂമി ഫ്രീഹോള്‍ഡ് നല്‍കുമ്പോള്‍പോലും അത് വില്‍ക്കില്ല എന്നുറപ്പാക്കപ്പെട്ടിരുന്നു. കരാറുണ്ടാക്കുമ്പോഴത്തെ ഈ നിലപാടില്‍നിന്ന് ടീകോം വ്യതിചലിച്ചതാണ് തര്‍ക്കങ്ങള്‍ക്കും പദ്ധതി വൈകിയതിനും കാരണം. ഇപ്പോള്‍ ഏതായാലും കരാറുണ്ടാക്കിയ കാലത്തെ വ്യവസ്ഥകളിലേക്ക് തിരിച്ചുവരാന്‍ അവര്‍ തയ്യാറായിരിക്കുന്നു.

ഇനി, വൈകിയതുകൊണ്ട് കേരളത്തിനു നഷ്ടമുണ്ടായോ എന്നാണ് നോക്കേണ്ടത്. അന്ന് ഉമ്മന്‍ചാണ്ടി തയ്യാറാക്കിയ കരാറനുസരിച്ച് 2006-ല്‍തന്നെ സ്മാര്‍ട്സിറ്റി പദ്ധതി ആരംഭിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? അന്നത്തെ കരാറിലെ 5.4 വകുപ്പനുസരിച്ച് ഇപ്പോള്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്മാര്‍ട്സിറ്റിയില്‍ ലഭിക്കുമായിരുന്ന തൊഴില്‍ വെറും അയ്യായിരം മാത്രമായിരുന്നു. ആ സ്ഥാനത്ത് ടീകോം കമ്പനിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട് പദ്ധതി വൈകുമ്പോള്‍ പുതിയ കരാറിലൂടെ നാം സംരക്ഷിച്ചെടുത്ത ഇന്‍ഫോപാര്‍ക്കില്‍ മാത്രം 13000 പുതിയ തൊഴില്‍ നല്‍കാന്‍ നമുക്കു കഴിഞ്ഞു. അന്നത്തെ കരാറിലെ 5.5 വകുപ്പനുസരിച്ച് അവര്‍ക്ക് ഫ്രീഹോള്‍ഡായി നല്‍കുമെന്നു പറഞ്ഞിരുന്ന നൂറേക്കര്‍ ഭൂമി സംരക്ഷിക്കാന്‍ കഴിഞ്ഞു. അന്നത്തെ കരാറിലെ 9.2.8 വകുപ്പനുസരിച്ച് പിന്നീട് അവര്‍ക്ക് ഏറ്റെടുത്തു കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരുന്ന 177 ഏക്കര്‍ ഭൂമി സംരക്ഷിക്കുകയും അവിടെ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനം നടത്തുകയും ചെയ്തിരിക്കുന്നു. അന്നത്തെ കരാറിലെ 6.4 വകുപ്പനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് എറണാകുളം ജില്ലയില്‍ ഇത്തരമൊരു ഐടി പാര്‍ക്ക് ഉണ്ടാക്കാന്‍ അധികാരമുണ്ടാകുമായിരുന്നില്ല.
ഒടുവില്‍, അന്ന് പ്രതിപക്ഷം ഉന്നയിച്ച ന്യൂനതകളെല്ലാം പരിഹരിച്ച് ഇപ്പോള്‍ സ്മാര്‍ട്സിറ്റി യാഥാര്‍ത്ഥ്യമാവുമ്പോള്‍, കറ നല്ലതാണെന്ന് പരസ്യത്തില്‍ പറയുന്നതുപോലെ, വൈകിച്ചത് നല്ലതിനായിരുന്നു എന്നേ ഇതേക്കുറിച്ച് പറയാനുള്ളു.

Share

1 Comment to "സ്മാര്‍ട്സിറ്റി പദ്ധതി"

 1. Rajesh's Gravatar Rajesh
  April 3, 2011 - 9:48 am | Permalink

  Every thing got its own time. When IT boom was in peek, other states take adwantage of it there is no meening in putting up smart city now.
  better to discard it.
  Oppose verything and later adorn it.
  Example:
  Computer
  PDC board
  Mechanised Farming

Comments are closed.