Category Archives: നിലപാടുകള്‍

അഴിമതിയെക്കുറിച്ച് പറയരുതെന്നോ?

Share

പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം എന്താണെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. അഴിമതിയെയും പെണ്‍വാണിഭത്തെയും പറ്റി മാത്രമാണ് വി.എസ്സിന് പറയാനുള്ളത് എന്നും, നേട്ടങ്ങള്‍ പറയാനില്ലാത്തതുകൊണ്ടാണ് അഴിമതിയെക്കുറിച്ച് മാത്രം പറയുന്നതെന്നുമാണ് ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി എന്നിവര്‍ ആവര്‍ത്തിച്ചു പറയുന്നത്. അത് കേട്ട് ചില മാധ്യമപ്രവര്‍ത്തകരും എന്നോട് ഇതേ ചോദ്യം ചോദിച്ചു. അതിന് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ് – കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തി ഉണ്ടാക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ [...]

Share

കുറ്റസമ്മതങ്ങള്‍ വേട്ടയാടുമ്പോള്‍.

Share

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം ദിവസേന പ്രസ്താവനയും മീറ്റ് ദി പ്രസ്സുമെല്ലാമായി രംഗത്തു വരുന്നുണ്ട്. എന്നാല്‍ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ നടത്തിയ കുറ്റസമ്മതവും ആരോപണവും അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണെന്നാണ്. ടൈറ്റാനിയം കമ്പനിയില്‍നിന്നും കടലിലേക്കൊഴുക്കുന്ന മലിനജലം സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. യു.ഡി.എഫ്. ഗവര്‍മെണ്ട് വന്നതോടെ വ്യവസായമന്ത്രി [...]

Share

സോണിയയും അന്നാ ഹസാരെയുടെ സത്യഗ്രഹവും.

Share

ദില്ലിയില്‍നിന്നും വന്ന് ഹെലികോപ്റ്ററില്‍ കയറി ഹരിപ്പാട്ടും തൃശൂരിലും കോഴിക്കോട്ടും ഇറങ്ങി സോണിയാഗാന്ധി പ്രസംഗിച്ച് പോയി. മുമ്പ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ഹെലികോപ്റ്ററില്‍ വന്നിറങ്ങുമ്പോള്‍ വലിയ ജനക്കൂട്ടത്തിന്റെ ആരവം പതിവായിരുന്നു. ഹെലികോപ്റ്ററായിരുന്നു അതിന്റെ ഒരു ആകര്‍ഷക ഘടകം. എന്നാല്‍ ഹെലികോപ്റ്റര്‍ അത്ര വലിയ ആകര്‍ഷക ഘടകമോ അഥവാ അതില്‍ പുതുമയോ ഇല്ലാത്തതുകൊണ്ടും കൂടിയാവണം സോണിയാഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ സദസ്സിന്റെ ചിത്രം മിക്കവാറും ചാനലുകള്‍ക്ക് മറച്ചുപിടിക്കേണ്ടിവന്നത്. മാസങ്ങളായി നടത്തിവന്ന യു.ഡി.എഫ്. തരംഗ പ്രചാരണം വോട്ടെടുപ്പടുത്തതോടെ അതിദയനീയമായ പതനത്തിലെത്തുന്നതിന്റെ വിളംബരമായല്ലോ ഹരിപ്പാട്ടെ [...]

Share

ഐസ്ക്രീം – ഉമ്മന്‍ചാണ്ടിയുടെ വക്കാലത്ത് വേണ്ട.

Share

നമ്മുടെ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന പാവനമായ എല്ലാ മൂല്യങ്ങളെയും പിച്ചിച്ചീന്തുക, അതിനായി പദവിയെയും ഭരണയന്ത്രത്തെയും നികുതിപ്പണത്തെയും ഉപയോഗിക്കുക, ഈ മാഫിയാ പ്രവര്‍ത്തനം സംബന്ധിച്ച തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അതിനെയെല്ലാം നിസ്സാരവല്‍ക്കരിക്കാനും തമസ്കരിക്കാനും തിന്മകളുടെ ശക്തികളെ മുഴുവന്‍ സമാഹരിക്കുക – മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട ചിത്രമാണിത്. തെളിവുകള്‍ പരസ്യമായി നശിപ്പിക്കാന്‍ ശ്രമിക്കുകയും അതെല്ലാം മനസ്സിലാക്കിയിട്ടും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി മറച്ചുപിടിക്കുകയും തിന്മയുടെ പ്രതീകങ്ങളായവരെ ന്യായീകരിക്കുകയും നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യുന്ന അത്യന്തം വൃത്തികെട്ട ഒരു [...]

Share

ലോട്ടറി മാഫിയ – Press Release

Share

ലോട്ടറി മാഫിയക്കെതിരേ സി.ബി.ഐ. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതാവശ്യമില്ല എന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എങ്കില്‍ വിജ്ഞാപനം വേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരിക്കുന്നു. സി.ബി.ഐ. അന്വേഷണത്തില്‍നിന്ന് തലയൂരാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടിരിക്കുന്നു. ലോട്ടറി മാഫിയയുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒത്തുകളി ഇതോടെ വ്യക്തമായിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വി.ഡി. സതീശനും ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. ഇതുവരെ, വിജ്ഞാപനമിറക്കാതെ സി.ബി.ഐ. അന്വേഷണമില്ല എന്ന നിലപാടെടുത്ത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച കേന്ദ്ര [...]

Share

യു.ഡി.എഫിന്റേത് വര്‍ഗീയ മുഖം.

Share

ഐക്യജനാധിപത്യമുന്നണിക്ക് സമനില നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ യു.ഡി.എഫിന്റെ അടി മുതല്‍ മുടി വരെയുള്ളവര്‍ പൂര്‍ണമായും ദിശാബോധം നഷ്ടപ്പെട്ട് പരസ്പരവിരുദ്ധമായി എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് തിങ്കളാഴ്ച കണ്ടത്. ജമാഅത്തെ ഇസ്ളാമിയുമായി എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് വയലാര്‍ രവിയും ചെന്നിത്തലയും ഇ.ടി. മുഹമ്മദ് ബഷീറുമെല്ലാം എഴുന്നള്ളിച്ചത്. സി.പി.ഐ-എം സംസ്ഥാന സെക്രട്ടറിയെ ജമാ-അത്തെ ഇസ്ളാമി കേരള അമീര്‍ ശ്രീ. ടി. ആരിഫലി ചെന്നു കണ്ടുവെന്നും അത് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനാണെന്നുമാണ് വയലാര്‍ രവിയെപ്പോലുള്ളവര്‍ [...]

Share

കോണ്‍ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു.

Share

അന്യസംസ്ഥാന-അന്യരാജ്യ ലോട്ടറി ചൂതാട്ടത്തില്‍നിന്നും അവരുടെ കൊടിയ ചൂഷണത്തില്‍നിന്നും കേരളജനത മോചിതരായിരിക്കുന്നു. മാര്‍ട്ടിന്റെയും കൂട്ടരുടെയും ലോട്ടറിക്കച്ചവടം കേരളത്തില്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ 2001-2006ല്‍ അധികാരത്തിലിരുന്ന എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി ഭരണമാണ് ദിനംപ്രതി നാല്‍പ്പത് കോടി രൂപയില്‍ പരം കൊള്ളയടിച്ചു കൊണ്ടുപോകുന്നതിന് സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത്. ഓരോ ദിവസവും ഇത്രയും കോടി രൂപ കേരളത്തില്‍നിന്ന് കടത്തിക്കൊണ്ടിരുന്ന മാഫിയകള്‍ക്ക് ഇത്രയും കാലം ഇവര്‍ ചെയ്തുവന്ന സഹായങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണം [...]

Share

ഉപനേതാവ് കുഞ്ഞാലിക്കുട്ടിയോ?

Share

പതിമൂന്നാം നിയമസഭാതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭരണത്തുടര്‍ച്ചക്ക് വേണ്ടി, ക്ഷേമത്തിനും വികസനത്തിനും സമാധാനത്തിനും വേണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വോട്ട് ചെയ്തു വിജയിപ്പിക്കുമെന്ന് അനുദിനം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. എന്നിരുന്നാലും കീഴ്വഴക്കം തുടരുമെന്നും യു.ഡി.എഫ്. അധികാരത്തില്‍ വന്നേക്കുമെന്നും ആ മുന്നണിയുടെ നേതാക്കള്‍ ആശിക്കുക സ്വാഭാവികമാണ്. ഭരണം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയായിരിക്കുമെന്ന് വയലാര്‍ രവി പരസ്യമായും ഏ.കെ. ആന്റണി പരോക്ഷമായും സൂചിപ്പിച്ചുകഴിഞ്ഞു. അതേസമയം ഉപമുഖ്യമന്ത്രി ഉണ്ടാവുമോ എന്നും ഉണ്ടെങ്കില്‍ അത് പി.കെ. കുഞ്ഞാലിക്കുട്ടി ആയിരിക്കുമോ എന്നും ഇതേവരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി [...]

Share

ആന്റണി കേരളത്തെ ഇങ്ങനെ വീര്‍പ്പ് മുട്ടിക്കരുത്.

Share

കേന്ദ്ര ഗവര്‍മെണ്ട് കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ.കെ. ആന്റണി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയാ ഗാന്ധിയുടെയും ഔദാര്യമാണ് പോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും, കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിന് കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയാഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവും കൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുടെ പ്രസ്താവനയില്‍നിന്നും അനുമാനിക്കേണ്ടിവരിക. 2001-2004ല്‍ ആന്റണി അധികാരത്തിലിരുന്നപ്പോഴാണല്ലോ കടക്കെണിയും വിലത്തകര്‍ച്ചയുംകൊണ്ടുള്ള കര്‍ഷക ആത്മഹത്യ എന്ന പ്രതിഭാസം കേരളത്തില്‍ ആരംഭിച്ചത്. [...]

Share

സ്മാര്‍ട്സിറ്റി പദ്ധതി

Share

സ്മാര്‍ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു എന്നു കാണുമ്പോള്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാവുന്നത് സ്വാഭാവികമാണ്. അതിന്റെ കാരണങ്ങളും വ്യക്തമാണ്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നു സ്മാര്‍ട്സിറ്റി പദ്ധതിക്കുവേണ്ടി ദുബായ് കമ്പനിയുമായി കരാറുണ്ടാക്കിയത്. അന്ന് ആ കരാറിലെ പല വ്യവസ്ഥകളെയും ഞാന്‍ പരസ്യമായി എതിര്‍ത്തിരുന്നു. അന്ന് ഞങ്ങള്‍ ഉന്നയിച്ച എല്ലാ വ്യവസ്ഥകളും പരിഗണിച്ചാണ് ഈ സര്‍ക്കാര്‍ കരാര്‍ പുതുക്കിയത്. സംസ്ഥാന ത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കണം എന്നതായിരുന്നു ഈ സര്‍ക്കാരിന്റെ താല്‍പ്പര്യം.

Share