Category Archives: നിലപാടുകള്‍

ഉമ്മന്‍ചാണ്ടി ടാറ്റയുടെ വക്കീലാവരുത്.

Share

സി-ഡാറ്റിനെ സ്വകാര്യവല്‍ക്കരിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. എന്താണ് ഈ സി-ഡാറ്റ് എന്ന് ഇനിയും മനസ്സിലാകുന്നില്ല. സി-ഡാക്കിനെയാണോ സംസ്ഥാന ഡാറ്റാ സെന്ററിനെയാണോ അദ്ദേഹം സി-ഡാറ്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയില്ല. ഏതായാലും അദ്ദേഹത്തിന് കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ല എന്നത് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാണ്. തന്റെ കാലത്ത് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പ്പിച്ചിരുന്നു എന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. ഒന്നാമത്, ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നത് ശ്രീമാന്‍ ആന്റണിയുടെ കാലത്താണ്. അതിന്റെ സര്‍ക്കാര്‍ [...]

Share

ജനാധിപത്യത്തിനു പകരം പണാധിപത്യം.

Share

ഇന്ത്യന്‍ ജനാധിപത്യത്തെ പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുകയും എല്ലാ മൂല്യങ്ങളെയും പണാധിപത്യത്തിന് കീഴ്പ്പെടുത്തുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്-ഐ. കെ.പി.സി.സി-ഐ നിര്‍വ്വാഹകസമിതി അംഗം കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പത്രലേഖകര്‍ക്കും അവര്‍ വഴി സമൂഹത്തിനാകെയും മുന്നില്‍ ദീനവിലാപം നടത്തിയത് അതാണ്. താന്‍ മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒരു അഴിമതി ഇടപാടിന് നിര്‍ബന്ധിച്ചുവെന്നും താന്‍ അതിന് വഴങ്ങാത്തതിനെതുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയെന്നും, അത് തന്റെ രാജിയിലേക്ക് നയിച്ചുവെന്നുമാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത്. മാത്രമല്ല, കോണ്‍ഗ്രസ്സില്‍ പേമെന്റ് സീറ്റാണെന്നും തനിക്ക് പണമില്ലാത്തതിനാല്‍ ശ്രമിക്കാന്‍ പറ്റിയില്ലെന്നും സോണിയാഗാന്ധിയുടെ [...]

Share

പ്രതിപക്ഷനേതാവിന്റെ വില്ലന്‍ വേഷം.

Share

ഭക്ഷ്യസുരക്ഷാനിയം നടപ്പാക്കുമെന്നും മൂന്ന് രൂപ നിരക്കില്‍ റേഷനരി നല്‍കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവരാണ് യു.പി.എ. ഗവര്‍മെണ്ട്. അധികാരത്തില്‍ വന്ന് 22 മാസം പിന്നിട്ടുകഴിഞ്ഞു. ഭക്ഷ്യസുരക്ഷാ നടപടികള്‍ എവിടെ? മൂന്ന് രൂപക്ക് അരി നല്‍കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, 8.90 ന് നല്‍കുന്ന എ.പി.എല്‍. അരിവിഹിതം ഒരു ലക്ഷത്തി പതിനോരായിരത്തി നാനൂറ്റിരുപത് ടണ്ണില്‍നിന്ന് പതിനേഴായിരത്തില്‍ ചില്വാനം ടണ്ണായി വെട്ടിക്കുറച്ച അനുഭവമാണ് കേരളത്തിന്റേത്. സംസ്ഥാന ഗവര്‍മെണ്ടിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് ഉത്സവകാലങ്ങളില്‍ പതിനായിരവും ഇരുപതിനായിരവും ടണ്‍ എ.പി.എല്‍. അരി [...]

Share

ജനങ്ങളോട്

Share

അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായി എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. എല്‍.ഡി.എഫ്. വിജയം ആവര്‍ത്തിക്കുന്നതിന് സാഹചര്യങ്ങള്‍ സജ്ജമായിരിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍.ഡി.എഫ്. അധികാരത്തിലെത്തും. ജനങ്ങള്‍ അതാണാഗ്രഹിക്കുന്നത്. ക്ഷേമത്തിന്റെയും വികസനത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണകാലം തുടരുന്നതിനുവേണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

Share