Category Archives: വികസനം

കേരള പുരോഗതിക്ക് എല്‍.ഡി.എഫ്. വിജയം അനിവാര്യം.

Share

വലതുപക്ഷ ശക്തികളുടെയും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും നുണപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച മുന്നേറ്റം നടത്തുന്നതിനാണ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗം സാക്ഷ്യം വഹിച്ചത്. പണവും പ്രതാപവുംകൊണ്ടും കുത്തക മാധ്യമങ്ങളുടെ പിന്തുണകൊണ്ടും ജനവികാരത്തെ അട്ടിമറിക്കാനാവുമെന്ന യു.ഡി.എഫ്. പ്രതീക്ഷ തകര്‍ന്നിരിക്കുകയാണ്. നന്മയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ തിന്മകളുടെ ശക്തികള്‍ എത്രതന്നെ ശ്രമിച്ചാലും വിജയിക്കില്ലെന്ന വിളംബരമാണ് പ്രചാരണരംഗത്ത് കണ്ടത്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ നൂറില്‍പരം പ്രചാരണയോഗങ്ങളില്‍ സംബന്ധിച്ച എനിക്ക് കാണാന്‍ കഴിഞ്ഞത് ജനങ്ങള്‍ വര്‍ധിതാവേശത്തോടെ ഇടതുപക്ഷത്ത് അണിനിരക്കുന്നതാണ്. കഴിഞ്ഞ അഞ്ചു [...]

Share

സുവര്‍ണകാലഘട്ടത്തിന്റെ തുടര്‍ച്ചക്ക്.

Share

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വലിയൊരു മാറ്റം കുറിക്കുന്ന തിരഞ്ഞെടുപ്പാവും പതിമൂന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 1977 മുതല്‍ ഇതേവരെ മുന്നണികള്‍ മാറിമാറി ഭൂരിപക്ഷം നേടുന്ന തരത്തില്‍ ചാഞ്ചാട്ടത്തിന്റെ ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. ആദ്യമായി അത് മാറാന്‍ പോവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുന്നതിന് പശ്ചാത്തലമൊരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലുണ്ടായ രണ്ട് മുന്നണി ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്‍മുന്നില്‍ കണ്ടവരാണ് മഹാഭൂരിപക്ഷം വോട്ടര്‍മാരും. 2001-2006ലെ യു.ഡി.എഫ്. ഭരണത്തിന്റെ ദുരനുഭവങ്ങള്‍ ഒരു പേടിസ്വപ്നംപോലെ ജനങ്ങളുടെ മനസ്സിലെത്തുന്നുണ്ട്. കടക്കെണിയും കര്‍ഷകആത്മഹത്യയും [...]

Share

മലമ്പുഴ മണ്ഡല – വികസനം

Share

മലമ്പുഴ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടപ്പിലാക്കിയ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ 1. മലമ്പുഴ പഞ്ചായത്ത് മലമ്പുഴ ഉദ്യാനനവീകരണം – 20.80 കോടി രൂപ (നടന്നു വരുന്നു) റിങ്ങ്റോഡ് നിര്‍മ്മാണം – 31.00 കോടി രൂപ (നടന്നു വരുന്നു)

Share

ഭരണമികവിനുള്ള അംഗീകാരങ്ങള്‍

Share

കേന്ദ്ര ഗവണ്‍മെന്റും സി.എന്‍.എന്‍-ഐ.ബി.എന്‍, ഇന്ത്യാ ടുഡേ, ഔട്ട്ലുക്ക് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ , ഭരണമികവിനുള്ള നിരവധി അവാര്‍ഡുകള്‍ കേരള സര്‍ക്കാരിന് ലഭിച്ചു. കാര്യക്ഷമമായ അധികാരവികേന്ദ്രീകരണം, മികച്ച ക്രമസമാധാനപാലനം, പൊതുഭരണം, ആരോഗ്യപാലനം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാപദ്ധതി, ശുചിത്വം, ഊര്‍ജ്ജസംരക്ഷണം, ടൂറിസം, ഇ-ഗവേണന്‍സ്, ശുദ്ധജലവിതരണം എന്നിവക്കെല്ലാമുള്ള അവാര്‍ഡുകളാണ് കേരളത്തിന് ലഭിച്ചത്. വിവിധ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ കേന്ദ്രഗവണ്‍മെന്റും കേന്ദ്രമന്ത്രിമാരും അഭിനന്ദിക്കുകയും കേന്ദ്രസ്ഥാപനങ്ങള്‍ പുരസ്കാരം നല്‍കുകയും ചെയ്യുന്നതില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ സോണിയാഗാന്ധിയോട് പരാതിപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് [...]

Share

തൊഴിലില്ലായ്മയ്ക്ക് അറുതി

Share

ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക-വ്യവസായികോല്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമാണ് പിന്നിടുന്നത്. ഈ അടിത്തറയില്‍നിന്നുകൊണ്ട് എല്ലാമേഖലയിലും കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് എല്‍.ഡി.എഫ്. വരുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ കുടുംബത്തിനും അല്പമെങ്കിലും ഭൂമിയും സ്വന്തമായി വീടും ആ വീട്ടില്‍ വൈദ്യുതിയും ശുദ്ധജലവും ലഭ്യമാക്കുക മാത്രമല്ല പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ രണ്ട് രൂപ നിരക്കില്‍ റേഷനരിയും രോഗചികിത്സയ്ക്ക് ക്ളേശിക്കാതിരിക്കാന്‍ ആരോഗ്യസുരക്ഷാ പദ്ധതിയും മാത്രമല്ല വിദ്യാഭ്യാസ-തൊഴില്‍ അവസരവും [...]

Share

സാമൂഹ്യക്ഷേമരംഗത്ത് മുന്നേറ്റം

Share

സാമൂഹ്യക്ഷേമരംഗത്ത് രാജ്യത്തിനാകെ മാതൃകയാകുന്ന നപടികളാണ് സ്വീകരിച്ചത്. പട്ടിണി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് സാധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് രണ്ടായിരം രൂപവരെ പ്രതിമാസ പെന്‍ഷനും സൌജന്യ റേഷനും സൌജന്യ ചികിത്സാസംവിധാനവും ഏര്‍പ്പെടുത്തി. എണ്ണായിരത്തോളം പുതിയ അംഗന്‍വാടികള്‍ ആരംഭിക്കുകയും ആ മേഖലയില്‍ മാത്രം പതിനാറായിരത്തോളംപേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കുകയും ചെയ്തു. അശരണര്‍ക്ക് ചികിത്സാസഹായമെത്തിക്കുന്നതിലും ദുരന്തങ്ങള്‍ക്കിരയാവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിലും മുമ്പെന്നത്തേക്കാളും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞു.

Share

മറ്റ് മുന്നേറ്റങ്ങള്‍

Share

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ താല്പര്യം സംരക്ഷിക്കാന്‍ അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. അണക്കെട്ട് ദുര്‍ബലമായിരിക്കുന്നു അതിനാല്‍ ജലനിരപ്പ് വര്‍ധിപ്പിക്കരുത് എന്ന നമ്മുടെ വാദം അംഗീകരിക്കപ്പെടുകയാണ്. പുതിയ അണക്കെട്ട് പണിയണമെന്ന തീരുമാനമെടുത്ത് നടപടികളുമായി മുന്നോട്ടു പോവുകയാണ് നാം. അന്യസംസ്ഥാന ലോട്ടറിയും ഭൂട്ടാന്‍ ലോട്ടറിയും സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെ കണ്ണീരിലാഴ്ത്തി കോടിക്കണക്കിന് രൂപയാണ് ദിനംപ്രതി കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഈ ചൂതാട്ടം നടന്നുവന്നത്. അതിശക്തമായ നടപടി സ്വീകരിച്ചുകൊണ്ട് ആ ചൂതാട്ടത്തിന് താല്‍ക്കാലികമായെങ്കിലും അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. [...]

Share

പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകിയ സര്‍ക്കാര്‍

Share

കേന്ദ്രമാനദണ്ഡപ്രകാരം പത്ത്ലക്ഷത്തില്‍ ചില്ല്വാനം കുടുംബങ്ങള്‍ മാത്രമാണ് ബി.പി.എല്‍. ലിസ്റ്റില്‍ വരിക. എന്നാല്‍, അശാസ്ത്രീയമായ ആ മാനദണ്ഡമല്ല പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ മുതല്‍ പരമ്പരാഗതമേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും ആശ്രയകുടുംബങ്ങളെയുമെല്ലാമുള്‍പ്പെടുത്തി മൊത്തം നാല്പത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍. ആനുകൂല്യങ്ങള്‍ നല്‍കാനാണ് നടപടിയെടുത്തത്. പ്രീമിയം മുഴുവന്‍ സര്‍ക്കാര്‍തന്നെ വഹിച്ചുകൊണ്ടാണ് ഈ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്. പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാ സൌജന്യ ഇവര്‍ക്ക് നല്‍കുന്നു. മാത്രമല്ല, അര്‍ബുദം, [...]

Share

വിലക്കയറ്റം തടഞ്ഞു

Share

കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി രാജ്യമെങ്ങും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. തികച്ചും ഉപഭോക്തൃസംസ്ഥാനമായിട്ടും കേരളത്തില്‍ വിലക്കയറ്റത്തിന്റെ രൂക്ഷത കുറക്കാന്‍ കഴിഞ്ഞു. രാജ്യത്തെ മറ്റേത് സംസ്ഥാനത്തേയും അപേക്ഷിച്ച് വിലക്കയറ്റത്തിന്റെ തോത് കുറവാണ് കേരളത്തില്‍. പൊതുവിതരണം ശക്തിപ്പെടുത്തിക്കൊണ്ട്, ഉദാരമായ സബ്സിഡി നല്‍കി വിപണി ഇടപെടല്‍ വിപുലപ്പെടുത്തിക്കൊണ്ടാണ് വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. വിലക്കയറ്റം തടയാന്‍ സപ്ളൈകോവും കണ്‍സ്യൂമര്‍ഫെഡും അഭിനന്ദനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. രണ്ട് രൂപ നിരക്കില്‍ റേഷനരി, റേഷന്‍ കടകള്‍ വഴി മറ്റ് 13 നിത്യോപയോഗ സാധനങ്ങള്‍കൂടി [...]

Share

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

Share

എല്ലാ ഗ്രാമത്തിലും മാത്രമല്ല, എല്ലാ വീട്ടിലും വൈദ്യുതി എത്തുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. ഏതാനും മാസങ്ങള്‍ക്കകം സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാവുകയാണ് നമ്മുടെ സംസ്ഥാനത്ത്. അതിന്റെ മുന്നോടിയായി പാലക്കാട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. 140 അസംബ്ളി മണ്ഡലങ്ങളില്‍ 100 മണ്ഡലത്തിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയായി. കേന്ദ്ര വൈദ്യുതിവിഹിതം പകുതിയോളം കുറച്ചിട്ടും പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ലാതെ അഞ്ച് വര്‍ഷവും മുന്നോട്ട് പോകാന്‍ കഴിഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാത്ത ഏക സംസ്ഥാനം. 204 മെഗാവാട്ട് വൈദ്യുതി [...]

Share