Category Archives: വികസനം

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സാന്ത്വനം

Share

പാവപ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുക, ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കുക, എല്ലാ കുടുംബത്തിനും വെള്ളവും വെളിച്ചവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവനപദ്ധതിയും എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതിയും രാജ്യത്തിനാകെ മാതൃകയാവുകയാണ്. അഞ്ച് ലക്ഷത്തില്‍പ്പരം വരുന്ന ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കുന്നതാണ് പദ്ധതി. വീട് വെക്കാന്‍ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നു. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എല്ലാ കുടുംബത്തിനും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. [...]

Share

തുറമുഖവികസനപദ്ധതികള്‍

Share

ദക്ഷിണേന്ത്യയുടെ വികസനത്തില്‍ത്തന്നെ വലിയ ചുവടുവെപ്പായ വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ പദ്ധതി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അനിശ്ചിതത്വത്തിലായിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചും, രാജ്യത്തിനാകെ മാതൃകയായ പുനരധിവാസ പാക്കേജ് നടപ്പാക്കി സ്ഥലം ഏറ്റെടുത്ത് നല്‍കിയും വല്ലാര്‍പാടം പദ്ധതി യാഥാര്‍ത്ഥ്യമായി. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യവികസനം 450 കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുകയാണ്.  നമ്മുടെ സംസ്ഥാനത്ത് ഒരു മാരിടൈം സുവര്‍ണകാലത്തിനു കളമൊരുക്കിക്കൊണ്ട് തുറമുഖവികസനപദ്ധതികള്‍ നടപ്പാക്കി. [...]

Share

കേന്ദ്രപദ്ധതികള്‍ക്കായി സമ്മര്‍ദ്ദങ്ങള്‍

Share

കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടലും സമ്മര്‍ദ്ദവും നടത്താനും അതില്‍ മുമ്പത്തേക്കാളും അനുകൂല നടപടികളുണ്ടാക്കാനും കഴിഞ്ഞതും ഈ കാലയളവിലാണ്. കേന്ദ്രപദ്ധതികള്‍ക്ക്വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യസമയത്ത് ചെയ്തതുകൊണ്ടാണ് കേന്ദ്രപദ്ധതികള്‍ പലതും നമുക്ക് ലഭിച്ചത്. കേന്ദ്രസര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജൂക്കേഷന്‍ & റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി എന്നിവ നേടിയെടുക്കാന്‍ കഴിഞ്ഞു. അതിനെല്ലാം ആവശ്യമായ സ്ഥലവും അടിസ്ഥാന സൌകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി.

Share

ഐടി, ടൂറിസം-മേഖലകളിലെ മുന്നേറ്റം

Share

ഐടി, ടൂറിസം-മേഖലകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉണ്ടായത്. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിലും ഈ രണ്ട് മേഖലയിലും നല്ല മുന്നേറ്റമുണ്ടായി. ടൂറിസത്തില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡസ്റ്റിനേഷനായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞു. മുസിരിസ് പൈതൃക പദ്ധതിയും തലശ്ശേരി സമഗ്ര ടൂറിസം പദ്ധതിയും 21 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന മലമ്പുഴ ഉദ്യാനനവീകരണ പദ്ധതിയുമെല്ലാം ടൂറിസംമേഖലയിലെ വമ്പിച്ച മുന്നേറ്റത്തിന് തെളിവാണ്. ഐടി അടിസ്ഥാന സൌകര്യം അഞ്ച് മടങ്ങായി വര്‍ധിച്ചു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ടെക്നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും പുറമെ [...]

Share

വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി

Share

ഉന്നത വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രണത്തിലും സഹകരണമേഖലയുടെ കീഴിലുമായി നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കുകയും 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിരക്കിലുള്ള ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്തു. സ്കൂള്‍-കോളേജ് തലത്തില്‍ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വലിയ കുതിച്ചുകയറ്റംതന്നെ സാധിച്ചു. നാല്പതോളം പുതിയ ഐ.ടി.ഐ.കള്‍ തുടങ്ങുകയും രണ്ട് ഡസനോളം ഐ.ടി.ഐ.കളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയും ചെയ്തു. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ 180ല്‍പ്പരം ഹൈസ്ക്കൂളുകളെ ഹയര്‍ സെക്കന്ററി സ്കൂളുകളാക്കി ഉയര്‍ത്തി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധിത പാഠ്യവിഷയവും ഒന്നാം [...]

Share

വ്യവസായങ്ങളുടെ സ്വര്‍ഗഭൂമി

Share

മുന്‍ ഭരണകാലത്ത് കേരളം വ്യവസായങ്ങളുടെ മരുപ്പറമ്പായി പരിണമിച്ചിരുന്നു. എന്നാല്‍ വിവിധ നടപടികള്‍ സ്വീകരിച്ച് വ്യവസായ വളര്‍ച്ചക്ക് അന്തരീക്ഷമൊരുക്കാന്‍ ഈ കാലയളവില്‍ സാധ്യമായി. പൂട്ടിയിട്ടിരുന്ന വ്യവസായശാലകള്‍ തുറന്നു. നഷ്ടത്തിലായിരുന്ന വ്യവസായങ്ങള്‍ പുനഃസംഘടിപ്പിച്ചു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭത്തിലാക്കി. കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്ന് നിരവധി സംയുക്ത സംരംഭങ്ങള്‍ തുടങ്ങി. പത്ത് പൊതുമേഖലാ വ്യവസായശാലകള്‍ പുതുതായി ആരംഭിച്ചു. 883 കോടി രൂപ ചെലവഴിച്ചുകൊണ്ട് പൊതുമേഖലാവ്യവസായങ്ങള്‍ നവീകരിക്കുകയും 70 കോടി രൂപ നഷ്ടത്തിലായിരുന്ന ഈ സ്ഥാപനങ്ങള്‍ മൊത്തം 240 കോടി രൂപ ലാഭമുണ്ടാക്കുന്ന [...]

Share

പ്രവാസിക്ഷേമം

Share

പ്രവാസികള്‍ക്കുവേണ്ടി ഏറ്റവുമധികം ക്ഷേമനടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ കാലയളവാണിത്. ക്ഷേമനിധി ഏര്‍പ്പെടുത്തിയതിന് പുറമെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് നടപ്പാക്കുകയും, സാന്ത്വനം ചികിത്സാ സഹായപദ്ധതി വിപുലീകരിക്കുകയും, കളക്ടറേറ്റുകളില്‍ നോര്‍ക്കാ സെല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രവാസി മലയാളികളെ സഹായിക്കാന്‍ വിദേശരാജ്യങ്ങളില്‍ ലീഗല്‍ സെല്ലുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നു. വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തി. പ്രവാസി മലയാളികള്‍ക്കെന്നപോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്ന് തൊഴിലെടുക്കുന്നവര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തി. മറുനാടന്‍ മലയാളികളുടെ പുതിയ തലമുറയെ മാതൃഭാഷയും [...]

Share

കാര്‍ഷികമേഖലയ്ക്ക് പുതുജീവന്‍

Share

കടക്കെണിയും വിലത്തകര്‍ച്ചയും കാരണം കര്‍ഷക ആത്മഹത്യ നിത്യസംഭവമായിരുന്ന കാലഘട്ടത്തിലാണ് അഞ്ച് വര്‍ഷംമുമ്പ് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നത്. തൊട്ടുമുമ്പത്തെ അഞ്ച് വര്‍ഷം ആയിരത്തഞ്ഞൂറ് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആദ്യമായി ഏറ്റവുമധികം ശ്രദ്ധ പതിപ്പിച്ച മേഖല ഇതാണ്. ഹ്രസ്വകാല – ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്ക്കരിച്ച് കാര്‍ഷികമേഖലയെ രക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കി. ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളുകയും അവരുടെ ആശ്രിതര്‍ക്ക് അരലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കാര്‍ഷികകടങ്ങള്‍ക്ക് മൊറട്ടോറിയം [...]

Share