യു.ഡി.എഫിന്റേത് വര്‍ഗീയ മുഖം.

Share

ഐക്യജനാധിപത്യമുന്നണിക്ക് സമനില നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ യു.ഡി.എഫിന്റെ അടി മുതല്‍ മുടി വരെയുള്ളവര്‍ പൂര്‍ണമായും ദിശാബോധം നഷ്ടപ്പെട്ട് പരസ്പരവിരുദ്ധമായി എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്.
അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് തിങ്കളാഴ്ച കണ്ടത്. ജമാഅത്തെ ഇസ്ളാമിയുമായി എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് വയലാര്‍ രവിയും ചെന്നിത്തലയും ഇ.ടി. മുഹമ്മദ് ബഷീറുമെല്ലാം എഴുന്നള്ളിച്ചത്. സി.പി.ഐ-എം സംസ്ഥാന സെക്രട്ടറിയെ ജമാ-അത്തെ ഇസ്ളാമി കേരള അമീര്‍ ശ്രീ. ടി. ആരിഫലി ചെന്നു കണ്ടുവെന്നും അത് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനാണെന്നുമാണ് വയലാര്‍ രവിയെപ്പോലുള്ളവര്‍ വെച്ചുകാച്ചിയത്. പിണറായി വിജയന്‍ ആരിഫലിയെ അങ്ങോട്ട് ചെന്നു കണ്ടതല്ല. സി.പി.ഐ-എമ്മോ ഇടതുപക്ഷ ജനാധിപത്യമുന്നണിയോ മുന്നണിക്ക് പുറത്തുള്ള ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണ തേടിയിട്ടില്ല. ജമാ-അത്തെ ഇസ്ളാമിയുമായി തിരഞ്ഞെടുപ്പ് ധാരണയുടെ പ്രശ്നം ഉദിക്കുന്നതേയില്ല. Read more »

Share

കോണ്‍ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു.

Share

അന്യസംസ്ഥാന-അന്യരാജ്യ ലോട്ടറി ചൂതാട്ടത്തില്‍നിന്നും അവരുടെ കൊടിയ ചൂഷണത്തില്‍നിന്നും കേരളജനത മോചിതരായിരിക്കുന്നു. മാര്‍ട്ടിന്റെയും കൂട്ടരുടെയും ലോട്ടറിക്കച്ചവടം കേരളത്തില്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ 2001-2006ല്‍ അധികാരത്തിലിരുന്ന എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി ഭരണമാണ് ദിനംപ്രതി നാല്‍പ്പത് കോടി രൂപയില്‍ പരം കൊള്ളയടിച്ചു കൊണ്ടുപോകുന്നതിന് സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത്. ഓരോ ദിവസവും ഇത്രയും കോടി രൂപ കേരളത്തില്‍നിന്ന് കടത്തിക്കൊണ്ടിരുന്ന മാഫിയകള്‍ക്ക് ഇത്രയും കാലം ഇവര്‍ ചെയ്തുവന്ന സഹായങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണം ചെയ്ത് കേരളത്തില്‍നിന്നു കൊണ്ടുപോയിരുന്ന കോടികള്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടു എന്നതു സംബന്ധിച്ച് സംശയങ്ങളുണ്ട്. വിദേശ ബന്ധമുള്ള തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതിനും, കള്ളപ്പണം വെളുപ്പിക്കുന്നതിനുമെല്ലാം ഈ പണം വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണം വേണമെന്ന് ഞാനാവശ്യപ്പെട്ടത് അതിനാലാണ്. Read more »

Share

ഉപനേതാവ് കുഞ്ഞാലിക്കുട്ടിയോ?

Share

പതിമൂന്നാം നിയമസഭാതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭരണത്തുടര്‍ച്ചക്ക് വേണ്ടി, ക്ഷേമത്തിനും വികസനത്തിനും സമാധാനത്തിനും വേണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വോട്ട് ചെയ്തു വിജയിപ്പിക്കുമെന്ന് അനുദിനം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. എന്നിരുന്നാലും കീഴ്വഴക്കം തുടരുമെന്നും യു.ഡി.എഫ്. അധികാരത്തില്‍ വന്നേക്കുമെന്നും ആ മുന്നണിയുടെ നേതാക്കള്‍ ആശിക്കുക സ്വാഭാവികമാണ്. ഭരണം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെയായിരിക്കുമെന്ന് വയലാര്‍ രവി പരസ്യമായും ഏ.കെ. ആന്റണി പരോക്ഷമായും സൂചിപ്പിച്ചുകഴിഞ്ഞു. അതേസമയം ഉപമുഖ്യമന്ത്രി ഉണ്ടാവുമോ എന്നും ഉണ്ടെങ്കില്‍ അത് പി.കെ. കുഞ്ഞാലിക്കുട്ടി ആയിരിക്കുമോ എന്നും ഇതേവരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയാന്‍ തയ്യാറായിട്ടില്ല. യു.ഡി.എഫില്‍ രണ്ടാം സ്ഥാനം മുസ്ളിംലീഗിനാണെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യമായി പറഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഏതെങ്കിലും കാരണവശാല്‍ ജയിക്കുകയാണെങ്കില്‍ അദ്ദേഹമായിരിക്കും ഉപമുഖ്യമന്ത്രി എന്ന് നേരത്തെതന്നെ കോണ്‍ഗ്രസ് രഹസ്യമായി ഉറപ്പ് നല്‍കിയിട്ടുണ്ട്. മത്സരിക്കാനുള്ള സീറ്റ് 24ല്‍ ഒതുക്കാന്‍ മുസ്ളിംലീഗ് സമ്മതിച്ചത് ഉപമുഖ്യമന്ത്രിസ്ഥാനം എന്ന വ്യവസ്ഥയോടെയാണെന്നത് പരസ്യമായ രഹസ്യമാണ്. Read more »

Share

മലമ്പുഴ മണ്ഡല – വികസനം

Share

മലമ്പുഴ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടപ്പിലാക്കിയ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍

1. മലമ്പുഴ പഞ്ചായത്ത്

മലമ്പുഴ ഉദ്യാനനവീകരണം – 20.80 കോടി രൂപ (നടന്നു വരുന്നു)

റിങ്ങ്റോഡ് നിര്‍മ്മാണം – 31.00 കോടി രൂപ (നടന്നു വരുന്നു)
Read more »

Share

ആന്റണി കേരളത്തെ ഇങ്ങനെ വീര്‍പ്പ് മുട്ടിക്കരുത്.

Share

കേന്ദ്ര ഗവര്‍മെണ്ട് കേരളത്തെ സ്നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി എ.കെ. ആന്റണി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കേരളമെമ്പാടും പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കാത്തത് മന്‍മോഹന്‍സിങ്ങിന്റെയും സോണിയാ ഗാന്ധിയുടെയും ഔദാര്യമാണ് പോലും! മഹാരാഷ്ട്രയിലെ വിദര്‍ഭയിലും, കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന ആന്ധ്രപ്രദേശിലുമടക്കം ആയിരക്കണക്കിന് കൃഷിക്കാര്‍ ഇപ്പോഴും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത് മന്‍മോഹന്‍സിങ്ങിനും സോണിയാഗാന്ധിക്കും ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പകയും വിദ്വേഷവും കൊണ്ടായിരിക്കും എന്നാണല്ലോ ആന്റണിയുടെ പ്രസ്താവനയില്‍നിന്നും അനുമാനിക്കേണ്ടിവരിക. 2001-2004ല്‍ ആന്റണി അധികാരത്തിലിരുന്നപ്പോഴാണല്ലോ കടക്കെണിയും വിലത്തകര്‍ച്ചയുംകൊണ്ടുള്ള കര്‍ഷക ആത്മഹത്യ എന്ന പ്രതിഭാസം കേരളത്തില്‍ ആരംഭിച്ചത്. അന്ന് ഈ കാര്യം കേരള നിയമസഭയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി ശ്രീ. ആന്റണിയും കൃഷിമന്ത്രി ശ്രീമതി. കെ.ആര്‍. ഗൌരിയമ്മയും കേരളത്തില്‍ കര്‍ഷക ആത്മഹത്യ എന്നൊരു സംഭവമേ ഇല്ലെന്ന് പറഞ്ഞത് ഓര്‍ക്കുമല്ലോ. Read more »

Share

സ്മാര്‍ട്സിറ്റി പദ്ധതി

Share

സ്മാര്‍ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു എന്നു കാണുമ്പോള്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാവുന്നത് സ്വാഭാവികമാണ്. അതിന്റെ കാരണങ്ങളും വ്യക്തമാണ്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നു സ്മാര്‍ട്സിറ്റി പദ്ധതിക്കുവേണ്ടി ദുബായ് കമ്പനിയുമായി കരാറുണ്ടാക്കിയത്. അന്ന് ആ കരാറിലെ പല വ്യവസ്ഥകളെയും ഞാന്‍ പരസ്യമായി എതിര്‍ത്തിരുന്നു. അന്ന് ഞങ്ങള്‍ ഉന്നയിച്ച എല്ലാ വ്യവസ്ഥകളും പരിഗണിച്ചാണ് ഈ സര്‍ക്കാര്‍ കരാര്‍ പുതുക്കിയത്.
സംസ്ഥാന ത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് സ്മാര്‍ട്സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കണം എന്നതായിരുന്നു ഈ സര്‍ക്കാരിന്റെ താല്‍പ്പര്യം. Read more »

Share

ഉമ്മന്‍ചാണ്ടി ടാറ്റയുടെ വക്കീലാവരുത്.

Share

സി-ഡാറ്റിനെ സ്വകാര്യവല്‍ക്കരിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. എന്താണ് ഈ സി-ഡാറ്റ് എന്ന് ഇനിയും മനസ്സിലാകുന്നില്ല. സി-ഡാക്കിനെയാണോ സംസ്ഥാന ഡാറ്റാ സെന്ററിനെയാണോ അദ്ദേഹം സി-ഡാറ്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയില്ല. ഏതായാലും അദ്ദേഹത്തിന് കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ല എന്നത് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാണ്. തന്റെ കാലത്ത് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പ്പിച്ചിരുന്നു എന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. ഒന്നാമത്, ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല കൈമാറുന്നത് ശ്രീമാന്‍ ആന്റണിയുടെ കാലത്താണ്. അതിന്റെ സര്‍ക്കാര്‍ ഉത്തരവ് ഞാന്‍ കാണുകയുണ്ടായി. 2004 മെയ്മാസം 28നാണ് ഉത്തരവിറക്കിയത്. രണ്ടാമതായി, ഈ ചുമതല ഏല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടി കരുതുന്നതുപോലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തെയല്ല. സാക്ഷാല്‍ ടാറ്റയെയാണ്. Read more »

Share

ജനാധിപത്യത്തിനു പകരം പണാധിപത്യം.

Share

ഇന്ത്യന്‍ ജനാധിപത്യത്തെ പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുകയും എല്ലാ മൂല്യങ്ങളെയും പണാധിപത്യത്തിന് കീഴ്പ്പെടുത്തുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്-ഐ. കെ.പി.സി.സി-ഐ നിര്‍വ്വാഹകസമിതി അംഗം കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പത്രലേഖകര്‍ക്കും അവര്‍ വഴി സമൂഹത്തിനാകെയും മുന്നില്‍ ദീനവിലാപം നടത്തിയത് അതാണ്. താന്‍ മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒരു അഴിമതി ഇടപാടിന് നിര്‍ബന്ധിച്ചുവെന്നും താന്‍ അതിന് വഴങ്ങാത്തതിനെതുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയെന്നും, അത് തന്റെ രാജിയിലേക്ക് നയിച്ചുവെന്നുമാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത്. മാത്രമല്ല, കോണ്‍ഗ്രസ്സില്‍ പേമെന്റ് സീറ്റാണെന്നും തനിക്ക് പണമില്ലാത്തതിനാല്‍ ശ്രമിക്കാന്‍ പറ്റിയില്ലെന്നും സോണിയാഗാന്ധിയുടെ ഓഫീസില്‍ ഇതിനായി ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ ഇത്തവണ മത്സരിക്കുന്ന കോണ്‍ഗ്രസ്-ഐ സ്ഥാനാര്‍ത്ഥികളില്‍ പലരും പേമെന്റ് സീറ്റ് വാങ്ങി വന്നവരാണെന്ന പൊതു ആക്ഷേപത്തെ ഭംഗ്യന്തരേണ ശരിവെക്കുന്ന പ്രതികരണം കെ.പി.സി.സി.യുടെ ഔദ്യോഗിക വക്താവായ എം.എം. ഹസ്സനില്‍നിന്നുണ്ടായി. പേമെന്റ് സീറ്റുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന വിരുദ്ധോക്തി സ്വഭാവത്തിലുള്ള പ്രതികരണമാണ് കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍നിന്നുണ്ടായത്.
ജനാധിപത്യത്തെ പണാധിപത്യംകൊണ്ട് കീഴ്പ്പെടുത്തുന്ന ഒരു പ്രസ്ഥാനമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുകയാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി എ.ഐ.സി.സി. ദില്ലിയില്‍നിന്നും ഹെലികോപ്റ്ററുകള്‍ എത്തിക്കുകയും ഹരിപ്പാട്ടുനിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള പാലായിലേക്ക് കെ.പി.സി.സി. പ്രസിഡണ്ട് ഹെലികോപ്റ്ററില്‍ പോയി പ്രചരണം നടത്തിയതും നമ്മള്‍ കണ്ടതാണ്. Read more »

Share

പ്രതിപക്ഷനേതാവിന്റെ വില്ലന്‍ വേഷം.

Share

ഭക്ഷ്യസുരക്ഷാനിയം നടപ്പാക്കുമെന്നും മൂന്ന് രൂപ നിരക്കില്‍ റേഷനരി നല്‍കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവരാണ് യു.പി.എ. ഗവര്‍മെണ്ട്. അധികാരത്തില്‍ വന്ന് 22 മാസം പിന്നിട്ടുകഴിഞ്ഞു. ഭക്ഷ്യസുരക്ഷാ നടപടികള്‍ എവിടെ? മൂന്ന് രൂപക്ക് അരി നല്‍കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, 8.90 ന് നല്‍കുന്ന എ.പി.എല്‍. അരിവിഹിതം ഒരു ലക്ഷത്തി പതിനോരായിരത്തി നാനൂറ്റിരുപത് ടണ്ണില്‍നിന്ന് പതിനേഴായിരത്തില്‍ ചില്വാനം ടണ്ണായി വെട്ടിക്കുറച്ച അനുഭവമാണ് കേരളത്തിന്റേത്. സംസ്ഥാന ഗവര്‍മെണ്ടിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് ഉത്സവകാലങ്ങളില്‍ പതിനായിരവും ഇരുപതിനായിരവും ടണ്‍ എ.പി.എല്‍. അരി അനുവദിച്ചപ്പോള്‍ മൂന്നു രൂപയോളം അധികം ഈടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
Read more »

Share

ജനങ്ങളോട്

Share

അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായി എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. എല്‍.ഡി.എഫ്. വിജയം ആവര്‍ത്തിക്കുന്നതിന് സാഹചര്യങ്ങള്‍ സജ്ജമായിരിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍.ഡി.എഫ്. അധികാരത്തിലെത്തും. ജനങ്ങള്‍ അതാണാഗ്രഹിക്കുന്നത്. ക്ഷേമത്തിന്റെയും വികസനത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണകാലം തുടരുന്നതിനുവേണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.
അഭ്യര്‍ത്ഥന

Share