ഭരണമികവിനുള്ള അംഗീകാരങ്ങള്‍

Share

കേന്ദ്ര ഗവണ്‍മെന്റും സി.എന്‍.എന്‍-ഐ.ബി.എന്‍, ഇന്ത്യാ ടുഡേ, ഔട്ട്ലുക്ക് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ , ഭരണമികവിനുള്ള നിരവധി അവാര്‍ഡുകള്‍ കേരള സര്‍ക്കാരിന് ലഭിച്ചു. കാര്യക്ഷമമായ അധികാരവികേന്ദ്രീകരണം, മികച്ച ക്രമസമാധാനപാലനം, പൊതുഭരണം, ആരോഗ്യപാലനം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാപദ്ധതി, ശുചിത്വം, ഊര്‍ജ്ജസംരക്ഷണം, ടൂറിസം, ഇ-ഗവേണന്‍സ്, ശുദ്ധജലവിതരണം എന്നിവക്കെല്ലാമുള്ള അവാര്‍ഡുകളാണ് കേരളത്തിന് ലഭിച്ചത്. വിവിധ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ കേന്ദ്രഗവണ്‍മെന്റും കേന്ദ്രമന്ത്രിമാരും അഭിനന്ദിക്കുകയും കേന്ദ്രസ്ഥാപനങ്ങള്‍ പുരസ്കാരം നല്‍കുകയും ചെയ്യുന്നതില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ സോണിയാഗാന്ധിയോട് പരാതിപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യം സ്മരണീയമാണ്.

Share

തൊഴിലില്ലായ്മയ്ക്ക് അറുതി

Share

ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക-വ്യവസായികോല്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമാണ് പിന്നിടുന്നത്. ഈ അടിത്തറയില്‍നിന്നുകൊണ്ട് എല്ലാമേഖലയിലും കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് എല്‍.ഡി.എഫ്. വരുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ കുടുംബത്തിനും അല്പമെങ്കിലും ഭൂമിയും സ്വന്തമായി വീടും ആ വീട്ടില്‍ വൈദ്യുതിയും ശുദ്ധജലവും ലഭ്യമാക്കുക മാത്രമല്ല പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാന്‍ രണ്ട് രൂപ നിരക്കില്‍ റേഷനരിയും രോഗചികിത്സയ്ക്ക് ക്ളേശിക്കാതിരിക്കാന്‍ ആരോഗ്യസുരക്ഷാ പദ്ധതിയും മാത്രമല്ല വിദ്യാഭ്യാസ-തൊഴില്‍ അവസരവും ഉറപ്പുനല്‍കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. Read more »

Share

സാമൂഹ്യക്ഷേമരംഗത്ത് മുന്നേറ്റം

Share

സാമൂഹ്യക്ഷേമരംഗത്ത് രാജ്യത്തിനാകെ മാതൃകയാകുന്ന നപടികളാണ് സ്വീകരിച്ചത്. പട്ടിണി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് സാധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് രണ്ടായിരം രൂപവരെ പ്രതിമാസ പെന്‍ഷനും സൌജന്യ റേഷനും സൌജന്യ ചികിത്സാസംവിധാനവും ഏര്‍പ്പെടുത്തി. എണ്ണായിരത്തോളം പുതിയ അംഗന്‍വാടികള്‍ ആരംഭിക്കുകയും ആ മേഖലയില്‍ മാത്രം പതിനാറായിരത്തോളംപേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കുകയും ചെയ്തു. അശരണര്‍ക്ക് ചികിത്സാസഹായമെത്തിക്കുന്നതിലും ദുരന്തങ്ങള്‍ക്കിരയാവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിലും മുമ്പെന്നത്തേക്കാളും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞു. Read more »

Share

മറ്റ് മുന്നേറ്റങ്ങള്‍

Share

  • മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ താല്പര്യം സംരക്ഷിക്കാന്‍ അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. അണക്കെട്ട് ദുര്‍ബലമായിരിക്കുന്നു അതിനാല്‍ ജലനിരപ്പ് വര്‍ധിപ്പിക്കരുത് എന്ന നമ്മുടെ വാദം അംഗീകരിക്കപ്പെടുകയാണ്. പുതിയ അണക്കെട്ട് പണിയണമെന്ന തീരുമാനമെടുത്ത് നടപടികളുമായി മുന്നോട്ടു പോവുകയാണ് നാം.
  • അന്യസംസ്ഥാന ലോട്ടറിയും ഭൂട്ടാന്‍ ലോട്ടറിയും സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെ കണ്ണീരിലാഴ്ത്തി കോടിക്കണക്കിന് രൂപയാണ് ദിനംപ്രതി കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഈ ചൂതാട്ടം നടന്നുവന്നത്. അതിശക്തമായ നടപടി സ്വീകരിച്ചുകൊണ്ട് ആ ചൂതാട്ടത്തിന് താല്‍ക്കാലികമായെങ്കിലും അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.
  • തീര്‍ത്ഥാടകര്‍ക്ക് സൌകര്യമേര്‍പ്പെടുത്തുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. ശബരിമല സന്നിധാനത്ത് ആധുനിക ചികിത്സാസൌകര്യങ്ങളുള്ള, കിടത്തി ചികിത്സിക്കാന്‍ സംവിധാനമുള്ള ആശുപത്രി സ്ഥാപിച്ചു. ശബരിമല മാസ്റ്റര്‍ പ്ളാനനുസരിച്ചുള്ള ആദ്യഘട്ടം പ്രവൃത്തികള്‍ നടത്തി. മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചു. ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. കരിപ്പൂരില്‍ ഹജ്ജ്ഹൌസ് നിര്‍മ്മിച്ചു. Read more »
Share

പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകിയ സര്‍ക്കാര്‍

Share

കേന്ദ്രമാനദണ്ഡപ്രകാരം പത്ത്ലക്ഷത്തില്‍ ചില്ല്വാനം കുടുംബങ്ങള്‍ മാത്രമാണ് ബി.പി.എല്‍. ലിസ്റ്റില്‍ വരിക. എന്നാല്‍, അശാസ്ത്രീയമായ ആ മാനദണ്ഡമല്ല പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ മുതല്‍ പരമ്പരാഗതമേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും ആശ്രയകുടുംബങ്ങളെയുമെല്ലാമുള്‍പ്പെടുത്തി മൊത്തം നാല്പത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍. ആനുകൂല്യങ്ങള്‍ നല്‍കാനാണ് നടപടിയെടുത്തത്. പ്രീമിയം മുഴുവന്‍ സര്‍ക്കാര്‍തന്നെ വഹിച്ചുകൊണ്ടാണ് ഈ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്. പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാ സൌജന്യ ഇവര്‍ക്ക് നല്‍കുന്നു. മാത്രമല്ല, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വേറെ എഴുപതിനായിരം രൂപയുടെകൂടി സൌജന്യം നല്‍കുകയാണ്. ബഹുജനാരോഗ്യരംഗത്ത് രാജ്യത്തിനാകെ മാതൃകയാണിതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്നു. Read more »

Share

വിലക്കയറ്റം തടഞ്ഞു

Share

കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി രാജ്യമെങ്ങും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. തികച്ചും ഉപഭോക്തൃസംസ്ഥാനമായിട്ടും കേരളത്തില്‍ വിലക്കയറ്റത്തിന്റെ രൂക്ഷത കുറക്കാന്‍ കഴിഞ്ഞു. രാജ്യത്തെ മറ്റേത് സംസ്ഥാനത്തേയും അപേക്ഷിച്ച് വിലക്കയറ്റത്തിന്റെ തോത് കുറവാണ് കേരളത്തില്‍. പൊതുവിതരണം ശക്തിപ്പെടുത്തിക്കൊണ്ട്, ഉദാരമായ സബ്സിഡി നല്‍കി വിപണി ഇടപെടല്‍ വിപുലപ്പെടുത്തിക്കൊണ്ടാണ് വിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. വിലക്കയറ്റം തടയാന്‍ സപ്ളൈകോവും കണ്‍സ്യൂമര്‍ഫെഡും അഭിനന്ദനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. രണ്ട് രൂപ നിരക്കില്‍ റേഷനരി, റേഷന്‍ കടകള്‍ വഴി മറ്റ് 13 നിത്യോപയോഗ സാധനങ്ങള്‍കൂടി ന്യായവിലയ്ക്ക് എന്നിങ്ങനെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കിവരുന്നു. മാവേലി സ്റ്റോറുകള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കാന്‍ നടപടിയെടുത്തു. Read more »

Share

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

Share

എല്ലാ ഗ്രാമത്തിലും മാത്രമല്ല, എല്ലാ വീട്ടിലും വൈദ്യുതി എത്തുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. ഏതാനും മാസങ്ങള്‍ക്കകം സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാവുകയാണ് നമ്മുടെ സംസ്ഥാനത്ത്. അതിന്റെ മുന്നോടിയായി പാലക്കാട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. 140 അസംബ്ളി മണ്ഡലങ്ങളില്‍ 100 മണ്ഡലത്തിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയായി. കേന്ദ്ര വൈദ്യുതിവിഹിതം പകുതിയോളം കുറച്ചിട്ടും പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ലാതെ അഞ്ച് വര്‍ഷവും മുന്നോട്ട് പോകാന്‍ കഴിഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാത്ത ഏക സംസ്ഥാനം. 204 മെഗാവാട്ട് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കാനും 21ലക്ഷം പുതിയ കണക്ഷന്‍ നല്‍കാനും കഴിഞ്ഞു. മൂവായിരത്തോളം മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങുന്നതിന് നടപടികളാരംഭിച്ചു.

Share

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സാന്ത്വനം

Share

പാവപ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുക, ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കുക, എല്ലാ കുടുംബത്തിനും വെള്ളവും വെളിച്ചവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. ഇ.എം.എസ്. സമ്പൂര്‍ണ്ണ ഭവനപദ്ധതിയും എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതിയും രാജ്യത്തിനാകെ മാതൃകയാവുകയാണ്. അഞ്ച് ലക്ഷത്തില്‍പ്പരം വരുന്ന ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കുന്നതാണ് പദ്ധതി. വീട് വെക്കാന്‍ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നു. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എല്ലാ കുടുംബത്തിനും വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. മൂന്നു ലക്ഷത്തോളം ഭവനരഹിത കുടുംബങ്ങള്‍ക്ക് ഇതിനകംതന്നെ വീട് ലഭ്യമാക്കിക്കഴിഞ്ഞു. Read more »

Share

തുറമുഖവികസനപദ്ധതികള്‍

Share

ദക്ഷിണേന്ത്യയുടെ വികസനത്തില്‍ത്തന്നെ വലിയ ചുവടുവെപ്പായ വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ പദ്ധതി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അനിശ്ചിതത്വത്തിലായിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചും, രാജ്യത്തിനാകെ മാതൃകയായ പുനരധിവാസ പാക്കേജ് നടപ്പാക്കി സ്ഥലം ഏറ്റെടുത്ത് നല്‍കിയും വല്ലാര്‍പാടം പദ്ധതി യാഥാര്‍ത്ഥ്യമായി. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യവികസനം 450 കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുകയാണ്.  നമ്മുടെ സംസ്ഥാനത്ത് ഒരു മാരിടൈം സുവര്‍ണകാലത്തിനു കളമൊരുക്കിക്കൊണ്ട് തുറമുഖവികസനപദ്ധതികള്‍ നടപ്പാക്കി. ബേപ്പൂര്‍, പൊന്നാനി, അഴീക്കല്‍, ആലപ്പുഴ, തങ്കശ്ശേരി തുറമുഖ വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ്. Read more »

Share

കേന്ദ്രപദ്ധതികള്‍ക്കായി സമ്മര്‍ദ്ദങ്ങള്‍

Share

കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടലും സമ്മര്‍ദ്ദവും നടത്താനും അതില്‍ മുമ്പത്തേക്കാളും അനുകൂല നടപടികളുണ്ടാക്കാനും കഴിഞ്ഞതും ഈ കാലയളവിലാണ്. കേന്ദ്രപദ്ധതികള്‍ക്ക്വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യസമയത്ത് ചെയ്തതുകൊണ്ടാണ് കേന്ദ്രപദ്ധതികള്‍ പലതും നമുക്ക് ലഭിച്ചത്. കേന്ദ്രസര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജൂക്കേഷന്‍ & റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി എന്നിവ നേടിയെടുക്കാന്‍ കഴിഞ്ഞു. അതിനെല്ലാം ആവശ്യമായ സ്ഥലവും അടിസ്ഥാന സൌകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. Read more »

Share